വടക്കഞ്ചേരി: ചെറുപുഷ്പം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കരിയർ ഗൈഡൻസ് ഡേ നടന്നു. പൂർവ വിദ്യാർഥിനിയും എസ്എസ്എൽസി റാങ്ക് ജേതാവും തൃശൂർ സെന്റ് മേരീസ് കോളജ് അസോസിയേറ്റ് പ്രഫസറുമായ ഡോ. ധന്യ ശങ്കർ വിശിഷ്ടാതിഥിയായിരുന്നു. ബെസ്റ്റ് ടീച്ചർ അവാർഡ് നേടിയ ഡോ. ധന്യ ശങ്കറിനെ പരിപാടിയിൽ ആദരിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ഡോ.ആഗ്നൽ ഡേവിഡ് പ്രസംഗിച്ചു. കരിയർ ഗൈഡൻസ് കോ-ഓർഡിനേറ്റർ പി.ജെ. വിജിമോൾ ക്ലാസ് നയിച്ചു.